LATEST NEWS

Related Posts

POLITICSഉമ തോമസ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്നു സ്വാമി സച്ചിതാന്ദ

ഉമ തോമസ് വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്നു സ്വാമി സച്ചിതാന്ദ

ഉമ തോമസിനു ശിവഗിരി മഠത്തിന്റെ പരസ്യപിന്തുണ. തിങ്കളാഴ്ച രാവിലെ ശിവഗിരിയിലെത്തിയ ഉമ തോമസിനെ ശിവ ഗിരി ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അനുഗ്രഹിക്കുകയും, പരസ്യമായി പിന്തുണക്കുകയും ചെയ്തു.

ഉമ വിജയിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും നന്മയുടെ ഭാഗത്തുനില്ക്കുന്ന ഉമയെ രാഷ്ട്രീയ ഭേദമില്ലാതെ വിജയിപ്പിക്കണമെന്നു സ്വാമിജി പറഞ്ഞു. ഗുരുദേവന്റെ കൃതികൾ വിവിധ ഭാഷകളിൽ തർജ്ജുമ ചെയ്യണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട വ്യക്തിയാണ് പി.ടി. തോമസ്.അത് പാസ്സായി ഇപ്പോൾ പ്രവൃത്തി നടന്നുവരുകയാണെന്നും സ്വാമി സ്മരിച്ചു. ധർമത്തിലും സത്യസന്ധതയിലും അടിയുറച്ചുനിന്ന പി.ടി. തോമസിന്റെ വഴിയിലൂടെയാണ് ഉമയുടെ യാത്രയെന്നും സ്വാമി പറഞ്ഞു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.